NSWലെ കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായി മലിനജല പരിശോധന; പിന്നിൽ ഒരു മലയാളി

News

Source: JONATHAN NACKSTRAND/AFP via Getty Images

ന്യൂ സൗത്ത് വെയിൽസിലെ കൊറോണവൈറസ് പ്രതിരോധത്തിൽ നിർണ്ണായകമായിരിക്കുകയാണ് മലിന ജലത്തിലെ വൈറസ് പരിശോധന. ഈ പദ്ധതി ന്യൂ സൗത്ത് വെയിൽസിൽ നടപ്പിലാക്കുന്നതിൽ നേതൃത്വം വഹിക്കുന്നത് ഒരു മലയാളിയാണ്. സിഡ്‌നി വാട്ടറിൽ ടെക്നിക്കൽ സ്പെഷ്യലിസ്റ്റായ സുധി പയ്യപ്പാട്ട്.


മനുഷ്യന്റെ വിസർജ്ജ്യം അടങ്ങിയ മലിന ജലത്തിൽ കൊറോണവൈറസ് സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിച്ച്, ഒരു പ്രദേശത്തെ വൈറസ് സാന്നിദ്ധ്യം തിരിച്ചറിയുന്ന രീതിയാണ് മലിന ജല കൊവിഡ് പരിശോധന.  

ന്യൂ സൗത്ത് വെയിൽസിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

മലിനജല പരിശോധനയിലൂടെ ഒരു പ്രദേശത്തെ കൊറോണവൈറസ് വ്യാപനത്തെക്കുറിച്ച് പല സുപ്രധാന കാര്യങ്ങളും മനസ്സിലാക്കാൻ കഴിയും.
News
Source: Getty Images
നെതെർലാൻഡ്സിൽ നടന്ന മലിനജല പരിശോധനയുടെ വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ ന്യൂ സൗത്ത് വെയിൽസിലും ഈ പദ്ധതി നടപ്പിലാക്കാം എന്ന നിർദ്ദേശം മുന്നോട്ടുവച്ചത് സിഡ്‌നി വാട്ടറിൽ ടെക്ക്നികൽ സ്പെഷ്യലിസ്റ്റായ സുധി പയ്യപ്പാട്ടാണ്.  മാർച്ച് മാസത്തിൽ അദ്ദേഹം ഈ പദ്ധതി അവതരിപ്പിച്ചിരുന്നു. 
ഇതിന് അനുമതി ലഭിച്ചതിന് പിന്നാലെ ന്യൂ സൗത്ത് വെയിൽസിലെ കൊറോണവൈറസ് പ്രതിരോധത്തിൽ മലിനജല പരിശോധനയുടെ സഹായം നിര്‍ണ്ണായകമായിട്ടുണ്ട്.
News
Source: Sudhi Payyappat
ഇരുപത് വർഷം മുൻപ് ഓസ്‌ട്രേലിയയിൽ എത്തിയതാണ് മൈക്രോബയോളജിസ്റ്റായ സുധി.

കേരളത്തിൽ തൃശ്ശൂർ സ്വദേശിയാണ്. മൈക്രോ ബയോളജിസ്റ്റായ സുധിയുടെ ഭാര്യ രഹാനയും സിഡ്‌നി വാട്ടറിലാണ് ജോലി ചെയ്യുന്നത്.

കൊറോണവൈറസ് പ്രതിരോധത്തിൽ മലിനജല പരിശോധനയുടെ പ്രസക്തിയെക്കുറിച്ച്‌ സുധി പയ്യപ്പാട്ട് വിശദീകരിക്കുന്നത് ഇവിടെ കേൾക്കാം.
LISTEN TO
Testing sewage can provide early warning of an increase in infections image

NSWലെ കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായി മലിനജല പരിശോധന; പിന്നിൽ ഒരു മലയാളി

SBS Malayalam

17/11/202010:33

Share